തിരുവനന്തപുരം: അമ്മ പ്രതിയായ കടയ്ക്കാവൂർ പോക്സോ കേസിൽ നിർണായക വഴിത്തിരിവ്. അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പതിമൂന്നുകാരന്റെ മൊഴി വിശ്വസനീയമല്ലെന്ന് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണെന്നും പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ, കേസിൽ പോലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വനിത കമ്മീഷൻ ഉൾപ്പടെ ആക്ഷേപം ഉന്നയിച്ചിരുന്നു.
മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കുട്ടിയുടെ അമ്മയെ കഴിഞ്ഞവർഷം ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്.
എന്നാൽ രണ്ടാം വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.