ആലങ്ങാട്: കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യക്കു മാത്രമല്ല ലോകത്തിനു തന്നെ മാതൃകയെന്ന് സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. ആധുനികവത്ക്കരണ പാതകളിലൂന്നി സഹകരണപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകലാണ് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. നീറിക്കോട് സഹകരണ ബാങ്കിന്റെ നവീകരിച്ച കോട്ടപ്പുറം ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശസാത്കൃത പുത്തൻ തലമുറ ബാങ്കുകളിലേതുപോലെ വിദേശ നിക്ഷേപം സ്വീകരിക്കാൻ സഹകരണബാങ്കുകളെ പ്രാപ്തമാക്കണം. മലയാളികളുടെ നിക്ഷേപം സ്വീകരിച്ച് മലയാള നാടിന്റെ വികസനത്തിന് ഉപയുക്തമാക്കണം. അതിനായാണ് സംസ്ഥാനത്ത് ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിന്റെ രൂപവത്ക്കരണമെന്നും അദ്ദേഹം പറഞ്ഞു.
ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്സിംഗ് അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ സൂപ്പർ മാർക്കറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ എം.കെ. ബാബു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സബ്സിഡി അരി വിതരണം ജോയിന്റ് രജിസ്ട്രാർ എം.എസ്. ലൈലയും, പച്ചക്കറി വിത്തുവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാടും നിർവഹിച്ചു.
മുൻ എംഎൽഎ പി. രാജു, കെ.എൻ. ഉണ്ണി, ശ്രീകല മധു, ഗീത തങ്കപ്പൻ, പി.എസ്. ജഗദീശൻ, കെ.കെ. സുരേഷ്, എൽസ ജേക്കബ്, മിനി ബാബു, അംബിക രമേശ്, അസി. രജിസ്ട്രാർ പി.ജി. നാരായണൻ, സി.എം. റഷീദ്, സി.എസ്. ദിലീപ് കുമാർ, സി.ജെ. ഷാജു, കെ.വി. വേണു, എം.പി. റഷീദ് എന്നിവർ സംബന്ധിച്ചു. ബാങ്ക് പ്രസിഡന്റ് പി.എം. മനാഫ് സ്വാഗതവും, സെക്രട്ടറി എ.എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു. ബാങ്കിന്റെ പകൽവീടും മന്ത്രി സന്ദർശിച്ചു.