തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്റെ ഉത്തരവാദിത്തം കൃത്യമായി നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നയാളാണെന്നും അതിൽ അസഹിഷ്ണുതയുള്ളവരാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
താൻ ദേവസ്വം മന്ത്രിയാണ്. തന്റെ ഉത്തരവാദിത്തം കൃത്യമായി നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതിൽ അസഹിഷ്ണുതയുള്ളവർ നടത്തുന്ന ആക്ഷേപങ്ങൾ മറുപടി അർഹിക്കുന്നില്ല. തന്റെ കുടുംബം നേരത്തേ തന്നെ ഭക്തിപ്രസ്ഥാനക്കാരാണ്. അവരുടെ കാര്യങ്ങളിൽ താൻ ഒരു ഘട്ടത്തിലും ഇടപെടാറില്ല. അതുകൊണ്ട് ക്ഷേത്രത്തിൽ പോയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മന്ത്രി ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയത് സാമൂഹ്യമാധ്യമങ്ങളിലെ സംഘപരിവാർ ഗ്രൂപ്പുകളിൽ വലിയ തോതിൽ ചർച്ചയായിരുന്നു.