തിരുവനന്തപുരം: ബിജെപിക്ക് തലസ്ഥാന ജില്ലയിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർക്ക് ആകെ പ്രതീക്ഷിക്കാനുള്ളത് നേമമായിരുന്നു.
എന്നാൽ അവിടെ ശിവൻകുട്ടി വിജയിക്കുമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. കാട്ടായിക്കോണത്ത് കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പോലീസ് കാണിച്ചത് അന്യായമാണ്.
അവിടെ നടന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല.ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു.