ആര്യനാട് : സംസ്ഥാനത്തും ദേശീയതലത്തിലും കോണ്ഗ്രസ് ദുർബലമായത്ബിജെപിക്ക് വളരുവാനുള്ള വളക്കൂറായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മതനിരപേക്ഷ ചിന്താഗതിക്കാരുടെ ഏകോപനം മാത്രമാണ് വർഗീയ കക്ഷികളെ തടയിടുവാനുള്ള മാർഗമെന്നും സിപിഎം വിതുര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് വി.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആർഎസ്എസ്-ബിജെപി വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
പാർട്ടി വിതുര ഏരിയ സെക്രട്ടറി എൻ. ഷൗക്കത്തലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി. അജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, എ. സന്പത്ത് എംപി, എം. ശ്രീധരൻ, വി. വിജു മോഹൻ, എസ്. ദീക്ഷിത് എന്നിവർ പ്രസംഗിച്ചു.