തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപി അന്തസില്ലാത്ത പാർട്ടിയെന്നും മന്ത്രി പറഞ്ഞു.
കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെ തള്ളിപ്പറയുന്നത് മനസിലാക്കാം. എന്നാൽ സ്വന്തം ചാനലിനെ തള്ളിപ്പറയുന്നത് എന്തിനാണ്. കേന്ദ്രസഹമന്ത്രിയും തള്ളിപ്പറഞ്ഞു.
പെറ്റമ്മയെ ഇവർ എന്ന് തള്ളിപ്പറയുമെന്ന് നോക്കിയാൽമതിയെന്നും കടകംപള്ളി പരിഹസിച്ചു. ജനം ഇതൊന്നും വിശ്വസിക്കില്ല. ബിജെപി അന്തസില്ലാത്ത പാര്‍ട്ടിയെന്നും മന്ത്രി പറഞ്ഞു.