തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.പോലീസ് ആസ്ഥാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയച്ചതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യം മഹിജയെ പറഞ്ഞ് ബോധ്യപ്പെടുത്തി. സർക്കാരിനെതിരെ മഹിജയ്ക്കു പരാതിയല്ല. മറ്റു ചിലർക്കാണ് പരാതിയെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി മഹിജയെ കണ്ടശേഷം അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യും; സർക്കാരിനെ തിരെ മഹിജയ്ക്കില്ലാത്ത പരാതി പിന്നെ ആർക്കെന്ന് മന്ത്രി കടകംപള്ളി
