തിരുവനന്തപുരം: മലപ്പുറം വര്‍ഗീയ കേന്ദ്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുന്‍സിപ്പല്‍ സ്റ്റാഫ് അസോസിയേഷന് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യൂനപക്ഷ വര്‍ഗീയതയുടെ ശക്തികേന്ദ്രമാണ് മലപ്പുറം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിനെ ചുമന്ന് കൊണ്ടുനടന്നാണ് മത്സരിപ്പിച്ചതെന്നും കടകംപള്ളി പരിഹസിച്ചു.