തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിൽ പാര്‍ട്ടി സ്വീകരിച്ചതാണ് ശരിയായ നിലപാട്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയമെന്നും യെച്ചൂരി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നേരത്തെ ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തിയിരുന്നു.