കോഴിക്കോട്: ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്ന പ്രേരണാകുമാരിക്ക് ബിജെപി ബന്ധമുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കാതെ ബിജെപി.
മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തന്റെ ഫേസ് ബുക്ക് പേജില്‍ പ്രേരണാകുമാരി താമരചിഹ്നവുമായി നില്ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ബിജെപിക്കെതിരേ ആഞ്ഞടിച്ചത്.
“കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ, കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ’ എന്ന പേരിലാണ് പോസ്റ്റിട്ടത്. എന്നാല്‍ പോസ്റ്റ് താന്‍ കണ്ടിട്ടില്ലെന്നും ഇത് പരിശോധിച്ച ശേഷം മറുപടി പറയാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള രാഷ്്ട്രദീപികയോട് പറഞ്ഞു.