തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ മോശം പരാമർശനം നടത്തിയെന്ന പരാതിയുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാർഥികൾ.
സമരക്കാര്‍ സർക്കാരിനെ നാണം കൊടുത്തിയെന്നും പത്തു വർഷം റാങ്ക് പട്ടിക നീട്ടിയാലും നിങ്ങൾക്ക് നിയമനം കിട്ടുമോയെന്നും മന്ത്രി ചോദിച്ചുവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് മന്ത്രി കടകംപള്ളിയെ ഉദ്യോഗാര്‍ഥികള്‍ കണ്ടത്. മന്ത്രിയുടെ പ്രതികരണം ഞെട്ടിച്ചുവെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
അതേസമയം, ഉദ്യോഗാർഥികളോട് മോശമായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തെത്തി. താൻ ആരോടും മോശമായി സംസാരിച്ചിട്ടില്ല.
എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് മാത്രമാണ് ചോദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.