തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകള്‍ ചേര്‍ന്ന് 1245.64 കോടി രൂപയുടെ അസാധു നോട്ട് സ്വീകരിച്ചപ്പോള്‍ വാണിജ്യ ബാങ്കുകളില്‍ 2,869 കോടി രൂപയുടെ അസാധു നോട്ടു പുനര്നിക്ഷേപിച്ചതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്. നോട്ട് അസാധുവാക്കിയ ശേഷം നവംബര്‍ 10 മുതല്‍ 14 വരെയുള്ള കണക്കാണിത്.നവംബര്‍ ഒമ്പതിനു തിരുവനന്തപുരം ജില്ലാസഹ.ബാങ്കില്‍ 103.89 കോടി രൂപ നീക്കിയിരുപ്പ് ഉണ്ടായിരുന്നു. ഇടപാടുകാരില്‍നിന്ന് 64.32 കോടി, പ്രാഥമിക സംഘങ്ങളില്‍നിന്ന് 80.03 കോടി. ഈ ദിവസങ്ങളില്‍ വാണിജ്യ ന്യൂജനറേഷന് ബാങ്കുകള്‍ സ്വീകരിച്ചത് 248.24 കോടി.
കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍ നീക്കിയിരിപ്പ് 72.89 കോടി. ഇടപാടുകാരില്‍നിന്ന് 43.2 കോടി രൂപയും പ്രാഥമിക സംഘങ്ങളില്‍നിന്ന് 144.70 കോടിയും ശേഖരിച്ചു. ന്യൂജനറേഷന് ബാങ്കുകള്‍ ശേഖരിച്ചത് 230.79 കോടി. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ നീക്കിയിപ്പ് 32.43 കോടി രൂപ. ബ്രാഞ്ച് ഇടപാടുകാരില്‍നിന്ന് 18.84 കോടി രൂപയും പ്രാഥമിക സംഘങ്ങളില്‍നിന്ന് 28.75 കോടി രൂപയും ശേഖരിച്ചു. ന്യൂ ജനറേഷന് ബാങ്കുകള്‍ 80.02 കോടി രൂപ ശേഖരിച്ചു. ആലപ്പുഴ ജില്ലാ സഹ.ബാങ്കില്‍ 44.43 കോടി രൂപ നീക്കിയിരുപ്പുണ്ടായിരുന്നു. ഇടപാടുകാരില്‍നിന്ന് 33.95 കോടി രൂപയും പ്രാഥമിക സംഘങ്ങളില്‍നിന്ന് 32.09 കോടി രൂപയും ശേഖരിച്ചു. ന്യൂജനറേഷന് ബാങ്കുകള്‍ 110.47 കോടി രൂപ ശേഖരിച്ചു.
കോട്ടയം ജില്ലാ സഹ.ബാങ്കില്‍ 61.47 കോടി രൂപ നീക്കിയിരുപ്പ്. ബ്രാഞ്ച് ഇടപാടുകാരില്‍നിന്ന് 32.14 കോടി രൂപയും പ്രാഥമിക സംഘങ്ങളില്‍നിന്ന് 93.29 കോടി രൂപയും ശേഖരിച്ചു. ന്യൂജനറേഷന് ബാങ്കുകള്‍ 186.90 കോടി രൂപ ശേഖരിച്ചു.
ഇടുക്കി ജില്ലാ സഹ.ബാങ്കില്‍ നവംബര്‍ ഒമ്പതിന് 26.45 കോടി രൂപ നീക്കിയിരുപ്പ്. ഇടപാടുകാരില്‍നിന്ന് 33.36 കോടി രൂപയും പ്രാഥമികസംഘങ്ങളില്നിന്ന് 37.94 കോടി രൂപയും ശേഖരിച്ചു. ന്യൂജനറേഷന് ബാങ്കുകള്‍ 97.75 കോടി രൂപ ശേഖരിച്ചു.
എറണാകുളം ജില്ലാ സഹ.ബാങ്കില്‍69.08 കോടി രൂപ നീക്കിയിരുപ്പ്. ഇടപാടുകാരില്‍നിന്നു പണം സ്വീകരിച്ചില്ല. പ്രാഥമിക സംഘങ്ങളില്‍നിന്ന് 215.95 കോടി രൂപ സ്വീകരിച്ചു. ന്യൂ ജനറേഷന് ബാങ്കുകള്‍ 285.03 കോടി രൂപ സ്വീകരിച്ചു.
തൃശൂര്‍ ജില്ലാ സഹ.ബാങ്കില്‍ നവംബര്‍ ഒമ്പതിന് 161.70 കോടി രൂപ നീക്കിയിരുപ്പ്. ഇടപാടുകാരില്‍നിന്ന് 36.59 കോടി രൂപയും പ്രാഥമിക സംഘങ്ങളില്‍നിന്ന് 155.30 കോടി രൂപയും സ്വീകരിച്ചു. ന്യൂ ജനറേഷന് ബാങ്കുകള്‍ 347.59 കോടി സ്വീകരിച്ചു.
പാലക്കാട് ജില്ലാ സഹ.ബാങ്കില്‍ 65.43 കോടി രൂപ നീക്കിയിരുപ്പുണ്ടായിരുന്നു. ഇടപാടുകാരില്‍നിന്ന് 41.71 കോടി രൂപയും പ്രാഥമിക സംഘങ്ങളില്‍നിന്ന് 92.63 കോടി രൂപയും ശേഖരിച്ചു. ന്യൂ ജനറേഷന് ബാങ്കുകള്‍ 199.77 കോടി രൂപ ശേഖരിച്ചു.
മലപ്പുറം ജില്ലാ സഹ.ബാങ്കില്‍ നവംബര്‍ ഒമ്പതിന് 96.55 കോടി രൂപ നീക്കിയിരുപ്പ്. ഇടപാടുകാരില്‍നിന്ന് 84.26 കോടി രൂപയും പ്രാഥമിക സംഘങ്ങളില്‍നിന്ന് 85.50 കോടി രൂപയും സ്വീകരിച്ചു. ന്യൂ ജനറേഷന് ബാങ്കുകള്‍ 266.31 കോടി രൂപ ശേഖരിച്ചു.
കോഴിക്കോട് ജില്ലാ സഹ.ബാങ്കില്‍ 48.09 കോടി രൂപ നീക്കിയിരുപ്പ്. ഇടപാടുകാരില്‍നിന്ന് 74.90 കോടി രൂപയും പ്രഥമിക സംഘങ്ങളില്‍ നിന്ന് 100.48 കോടി രൂപയും സ്വീകരിച്ചു. ന്യൂ ജനറേഷന് ബാങ്കുകള്‍ 223.47 കോടി രൂപ ശേഖരിച്ചു.
വയനാട് ജില്ലാ സഹ.ബാങ്കില്‍ നവംബര്‍ ഒമ്പതിന് 15.71 കോടി രൂപ നീക്കിയിരുപ്പ്. ബ്രാഞ്ച് ഇടപാടുകാരില്‍നിന്ന് 28.40 കോടി രൂപയും പ്രഥമിക സംഘങ്ങളില്‍നിന്ന് 27.6 കോടി രൂപയും സ്വീകരിച്ചു. ന്യൂ ജനറേഷന് ബാങ്കുകള്‍ 71.71 കോടി രൂപ ശേഖരിച്ചു.
കണ്ണൂര്‍ ജില്ലാ സഹ.ബാങ്കില്‍ 47.71 കോടി രൂപ നീക്കിയിരുപ്പുണ്ടായിരുന്നു. ഇടപാടുകാരില്‍നിന്ന് 68.19 കോടി രൂപയും പ്രാഥമിക സംഘങ്ങളില്‍നിന്ന് 118.33 കോടി രൂപയും സ്വീകരിച്ചു. ന്യൂ ജനറേഷന് ബാങ്കുകള്‍ 234.05 കോടി ശേഖരിച്ചു.
കാസര്‍ഗോഡ് ജില്ലാ സഹ.ബാങ്കില്‍ 27.15 കോടി രൂപ നീക്കിയിരുപ്പ്. ബ്രാഞ്ച് ഇടപാടുകാരില്‍നിന്ന് 11.13 കോടി രൂപയും പ്രാഥമിക സംഘങ്ങളില്‍നിന്ന് 63.05 കോടി രൂപയും സ്വീകരിച്ചു. ന്യൂ ജനറേഷന് ബാങ്കുകള്‍ 89.05 കോടി രൂപ ശേഖരിച്ചു.