തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ക്ഷേമ പെൻഷനെ കുറിച്ചുള്ള മന്ത്രിയുടെ പരാമർശത്തിലാണ് താക്കീത് നൽകിയത്. പെൻഷൻകാർ വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്നായിരുന്നായിരുന്നു മന്ത്രി പറഞ്ഞത്. മന്ത്രി ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.
കണ്ണൂരില്‍ പി. ജയരാജന്റെ തെരഞ്ഞടുപ്പ് റാലിയില്‍ നടന്ന പ്രസംഗിക്കവേയായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വിവാദ പരാമർശം. 600 രൂപ 1200 രൂപയാക്കി ക്ഷേമ പെന്ഷന് വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയനു വോട്ട് ചെയ്യണം. ഇല്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പെന്ഷന് വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും മന്ത്രി പറഞ്ഞിരുന്നു.
മന്ത്രിയുടെ പ്രസംഗത്തിനെതിരെ മറ്റു പാര്‍ട്ടികള്‍ തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.