തണ്ണിത്തോട്: അഞ്ചുമാസം മാത്രമായിരുന്ന കേരളത്തിന്റെ ടൂറിസം സീസണ് വര്‍ഷം മുഴുവനുമാക്കി മാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി സഹകരണടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. തണ്ണിത്തോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹോം സ്റ്റേയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം സീസണ് വര്‍ഷം മുഴുവന്‍ ആക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.കോന്നി ആനക്കൂട്, മുണ്ടോംമൂഴി അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, സമുദ്രനിരപ്പില്‍ നിന്നും 850 അടി ഉയരത്തില്‍ നില്ക്കുന്നതും കൊടുംവേനലിലും ജല സാന്നിധ്യമുള്ളതുമായ പറക്കുളം ക്ഷേത്ര പരിസരം, കരിമാന്‍തോട് തേനരുവി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഗവി യാത്ര നടത്തുന്നവര്‍ക്ക് ഉൾപ്പെടെ പ്രയോജനം ചെയ്യുന്നതാണ് ഈ ഹോംസ്റ്റേ സംവിധാനം.
സഹകരണവകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസം വികസന പദ്ധതിക്കായി നല്കിയ 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ബാങ്ക് ഹോംസ്റ്റേ നിർമിച്ചത്.അടൂര്‍ പ്രകാശ് എം എല്‍ എ ഹോംസ് റ്റേയുടെ രണ്ടാം ഘട്ട നിർമാണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഒ.എസ് വിജയന് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗം പി ആര് രാമചന്ദ്രന് പിള്ള, ഗ്രാമപഞ്ചായത്തംഗങ്ങള്‍, മുന്‍ പ്രസിഡന്റ് പി.സി. ശ്രീകുമാര്‍, ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.ചെല്ലപ്പന്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി.ജെ അബ്ദുള്ഗഫാര്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി.അനിരുദ്ധന്, ബാങ്ക് ഭരണസമിതിയംഗങ്ങള്‍, സിപിഎം പെരുനാട് ഏരിയ സെക്രട്ടറി എസ്.ഹരിദാസ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ പ്രസാദ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ സന്തോഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.പി അജയന് പിള്ള എന്നിവര്‍ പ്രസംഗിച്ചു.