തിരുവനന്തപുരം: തലസ്ഥാനത്ത് രോഗവ്യാപനം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത്തരത്തിലുള്ള ശ്രമമുണ്ടെന്ന് സംശയിക്കേണ്ട സാഹചര്യമാണ് കാണുന്നത്. നഗരത്തിലേക്കു ജനങ്ങൾ അനാവശ്യയാത്രകൾ ഒഴിവാക്കണം, സെക്രട്ടറിയേറ്റിൽ ഇന്നു മുതൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പോലീസുകാരന് രോഗം പിടിപെട്ടത് സമരക്കാരിൽ നിന്നാണെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. സമരക്കാരെ ഈ പോലീസുകാരൻ മിക്ക ദിവസവും നേരിട്ടിരുന്നു. എആർ ക്യാന്പിലെ മറ്റ് പോലീസുകാർക്കൊ പോലീസുകാരന്റെ കുടുംബാംഗങ്ങൾക്കൊ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇതിൽ നിന്നും മനസിലാകുന്നത് പോലീസുകാരന് രോഗം പിടിപ്പെട്ടത് സമരക്കാരിൽ നിന്നാകാനാണ് സാധ്യതയെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കടകംപള്ളി പറഞ്ഞു.