തിരുവനന്തപുരം: ആക്ടിവസ്റ്റുകൾ ശബരിമല ദർശനത്തിന് എത്തെരുതെന്ന മുൻനിലപാടിൽനിന്ന് കടകംമറിഞ്ഞ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസത്തിന്റെ ഭാഗമായാണെങ്കിൽ ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിൽപോകാമെന്ന് മന്ത്രി പറഞ്ഞു. സമരത്തിന്റെ ഭാഗമായി പോകേണ്ടതില്ലന്നാണ് താൻ നേരത്തെ പറഞ്ഞത്. ഇപ്പോൾ ശബരിമലയിൽ പ്രവേശിച്ചവർ അത്തരത്തിലുള്ളവരല്ല. അത് അവർ തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
ശബരമലയിൽ 10 യുവതികൾ ദർശനം നടത്തിയെന്ന പോലീസ് റിപ്പോർട്ടും മന്ത്രി ശരിവച്ചു. പോലീസ് പറഞ്ഞതാണെങ്കിൽ അത് ശരിയാവാമെന്ന് കടകംപള്ളി പറഞ്ഞു.