സു​ഖ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്; ആ​ശു​പ​ത്രി​വാ​സ​ത്തെ പി​ന്തു​ണ​ച്ച് ക​ട​കം​പ​ള്ളി

 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ ആ​ശു​പ​ത്രി​വാ​സ​ത്തെ പി​ന്തു​ണ​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. സു​ഖ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം സ​ത്യ​സ​ന്ധ​നാ​ണെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ര​വീ​ന്ദ്ര​ൻ വി​ശ്വ​സ്ത​നും സ​ത്യ​സ​ന്ധ​നു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ കു​ടു​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​കു​മെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം​ചെ​യ്യു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ മൂ​ന്നാം ത​വ​ണ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച് ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചൊ​വ്വാ​ഴ്ച ര​വീ​ന്ദ്ര​നെ മൂ​ന്നാം ത​വ​ണ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​വി​ഡ​ന​ന്ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദേ​ഹാ​സ്വാ​സ്ഥ്യ​വും ത​ല​വേ​ദ​ന​യും ക്ഷീ​ണ​വും ചൂ​ണ്ടി​ക്കാ​ട്ടി ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് കി​ട​ത്തി​ചി​കി​ത്സ നി​ർ​ദേ​ശി​ച്ച​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ൻ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി വ്യാ​ഴാ​ഴ്ച കൊ​ച്ചി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ട്ടി​യാ​ണ് ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നോ​ട്ടീ​സ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ നേ​ര​ത്തേ ര​ണ്ടു​ത​വ​ണ അ​ദ്ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ആ​ദ്യം ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​ച്ച​പ്പോ​ൾ കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്നാ​ണു ചി​കി​ത്സ തേ​ടി​യ​ത്. പി​ന്നീ​ട് കോ​വി​ഡ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

Related posts

Leave a Comment