കൊച്ചി: കടയ്ക്കാവൂരിൽ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ.
കുട്ടിയുടെ മൊഴിയിൽ കഴന്പുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കുടുംബ പ്രശ്നം മാത്രമല്ല. അമ്മയുടെ മൊബൈൽ ഫോണിൽനിന്ന് നിർണായക തെളിവുകൾ കിട്ടിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കുട്ടിക്ക് അമ്മ ചില മരുന്നുകൾ നൽകിയിരുന്നു. ഈ മരുന്നുകൾ കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ അറിയിച്ചു.കേസ് ഡയറി കോടതി പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതേസമയം പോലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് അമ്മ പറഞ്ഞു.
ഭർത്താവിന്റെ പ്രേരണയാലാണ് കുട്ടി ഇത്തരത്തിൽ മൊഴി നൽകിയതെന്നും അമ്മ കോടതിയിൽ പറഞ്ഞു. കേസ് വിധി പറയാൻ മാറ്റി.
2017 മുതൽ 2019 വരെയുള്ള കാലയളവിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന മകന്റെ പരാതിയിലാണ് കടയ്ക്കാവൂർ പോലീസ് അമ്മയെ 2020 ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്.