കടയ്ക്കല്‍ : കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് പീഡനത്തിനിരയായതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ മൂന്നുപേര്‍ അറസ്റ്റില്‍.
കുട്ടിയുടെ ബന്ധുക്കളായ മൂന്നുപേരെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് പതിനഞ്ചുകാരി വീട്ടില്‍ തൂങ്ങി മരിച്ചത്.
തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരത്തില്‍ തന്നെ ലൈംഗികമായി പീഡനത്തിന് ഇരയായതായി വ്യക്തമായിരുന്നു.
പിന്നീട് ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധിപേരെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. ഇതിനിടയില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതിരുന്നത് ബന്ധുക്കള്‍ അടക്കമുള്ളവരുടെ വലിയ പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.
അതേസമയം അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് കേസില്‍ സംശയം തോന്നിക്കുന്ന ബന്ധുക്കള്‍ അടക്കമുള്ളവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു.
പെണ്‍കുട്ടിയുടെ ആന്തരിക അവയങ്ങളുടെ പരിശോധനാ ഫലത്തോടൊപ്പം ഡിഎന്‍എ പരിശോധന കൂടി നടത്തിയാണ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവന്ന മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
അറസ്റ്റിലായ മൂവരും പെണ്‍കുട്ടിയെ മിക്ക ദിവസങ്ങളിലും പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യം കുറ്റം നിഷേധിച്ച മൂവരും ഡിഎന്‍എ ഫലം കൂടി വന്നതോടെ കുടുങ്ങുകയായിരുന്നു.
വൈദ്യ പരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കും ശേഷം പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.