തലശേരി: കടൽക്കാറ്റിൽപ്പെട്ട് മത്സ്യബന്ധന തോണിയിൽ നിന്ന് തെറിച്ച് വീണ് മത്സ്യ തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെ കരയിൽ നിന്നും പത്ത് നോട്ടിക്കൽ മൈൽ ദൂരത്തിൽ ആഴക്കടലിലാണ് സംഭവം.
ഗോപാൽപേട്ട വേലിക്കകത്ത് രാജേഷാണ് (46) മരിച്ചത്. കാറ്റിൽ പെട്ട് രാജേഷ് കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സഹപ്രവർത്തകർ രക്ഷിച്ച് കരയിൽ നിന്നെത്തിയ തോണിയിൽ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഉഷ.മൂന്ന് മക്കളുണ്ട്.