വടകര: വടകര മേഖലയിൽ കടൽഭിത്തിയുടെ കാര്യത്തിൽ എംപിയും എംഎൽഎയും മുനിസിപ്പൽ അധികാരികളും കാണിക്കുന്നത് അലംഭാവമാണെന്ന് മുസ്ലിം ലീഗ് മൂനിസിപ്പൽ ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി. അവിചാരിതമായി ഉണ്ടായ കടലാക്രമണം പ്രദേശവാസികളെ നടുക്കിയിരിക്കുയാണ്. കുറ്റൻ തിരമാലകൾ കടൽഭിത്തി തകർത്ത് വീടുകളിലേക്ക് വരെ വെളളം എത്തുന്ന സാഹചര്യം. നാട്ടുകാരെ മാറ്റി പാർപ്പിക്കേണ്ടിവരുന്ന സ്ഥിതിയാണ്.
കടൽ ഭിത്തിയുടെ ശാക്തികരണത്തിന് മുറവിളി ഉയർന്നിട്ട് വർഷങ്ങൾ ഏറെയായിട്ടും അധികാരി വർഗം അവഗണിക്കുന്ന കാഴ്ചയാണെന്ന് ലീഗ് കുറ്റപ്പെടുത്തി. ജനം ക്ഷുഭിതരാവുന്ന വേളയിൽ നേതാക്കൾ വന്നു പോകുന്നു എന്നല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട ബാധ്യത അധികാരികൾക്ക് ഉണ്ട്.
കടൽഭിത്തി ശാക്തീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ലീഗ് ഏരിയാ കമ്മിറ്റി മുന്നറിയിപ്പു നൽകി. പ്രസിഡന്റ് പ്രഫ. കെ.കെ.മഹമ്മൂദ്, സെക്രട്ടറിമാരായ വി.ഫൈസൽ, വി.കെ.അസിസ്, കൗണ്‍സിലർമാരായ വി.പി.മുഹമ്മദ് റാഫി, പി.കെ.ജലാൽ എന്നിവർ സ്ഥലം സന്ദർശിച്ചു.