
കഴിഞ്ഞ മാസം എട്ടിന് തൃപ്രയാർ സ്നേഹത്തീരം കടപ്പുറത്ത് കൂട്ടുകാരോടൊത്ത് കടലിൽ കുളിച്ചുകൊണ്ടിരിക്കെ തിരമാലകളിൽ ഡൈവ് ചെയ്യുന്പോൾ മണത്തിട്ടയിൽ തലയിടിച്ചുവീണ് കഴുത്തിന്റെ എല്ല് ഒടിഞ്ഞ് തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോഷ്ന. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
സംസ്ഥാന, ദേശീയ തലത്തിൽ ഒന്പത് സ്വർണം ഉൾപ്പടെ നിരവധി മെഡലുകൾ നേടിയിട്ടുള്ള താരമാണ് ജോഷ്ന. ഭാര്യ സെറ്റ്സിന. രണ്ടു വയസുകാരി ജുവൽ മകളാണ്.