ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃക്കൊടിത്താനം പായിപ്പാട് കൊച്ചുവെളി വീട്ടിൽ സജിയുടെ മകൻ നോയൽ എന്നു വിളിക്കുന്ന ഫ്രാൻസിസി(18) ന്റെ മൃതദേഹമാണ് ഇന്നു പുലർച്ചെയോടെ കണ്ടെത്തിയത്. കൂടെ കുളിക്കാനിറങ്ങിയ ആറു പേർ രക്ഷപെട്ടിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഏഴുപേരും ആലപ്പുഴ ബീച്ചിൽ എത്തിയത്.
കടൽ ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കടലിൽ ആരേയും ഇറങ്ങാൻ അനുവദിച്ചിരുന്നില്ല. ഇതു വകവെയ്ക്കാതെ ബീച്ചിൽ ഏറ്റവും തെക്കു ഭാഗത്തു മാറി ഏഴു പേരും കുളിക്കാൻ ഇറങ്ങുകയും തിരയിൽ പെടുകയുമായിരുന്നു. ഇതിൽ നോയലിനു രക്ഷപെടാനായില്ല. നാട്ടുകാർ ഉൾപടെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസിന്റെ സഹായത്തോടെ നടന്ന തെരച്ചിലിലാണ് ഇന്നു പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.