ത​ല​കു​ത്തി നി​ന്നാ​ലെ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കു​മോ; ക​ട​ൽ​ക​യ​റ്റ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ചെല്ലാനം നിവാസികളുടെ നിരാഹാര സമരം


പ​ള്ളു​രു​ത്തി: ക​ട​ൽ​ക​യ​റ്റ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ചെ​ല്ലാ​നം ജ​ന​കീ​യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല റി​ലേ നി​രാ​ഹാ​ര സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​കു​ത്തി​നി​ന്ന് നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു.

വേ​ദി ര​ക്ഷാ​ധി​കാ​രി​യാ​യ വി.​ടി. സെ​ബാ​സ്റ്റ്യ​നാ​ണ് ചെ​ല്ലാ​ന​ത്തെ ക​ട​ൽ​ക​യ​റ്റ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​തി​നൊ​ന്നും ശ്ര​മി​ക്കാ​തെ തീ​ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ചെ​യ്യു​ന്ന​തെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

ചെ​ല്ലാ​ന​ത്തെ ക​ട​ൽ​ക​യ​റ്റ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യ 281-ാം ദി​വ​സ​മാ​ണ് സ​മ​രം തു​ട​രു​ന്ന​ത്.

Related posts

Leave a Comment