വിഴിഞ്ഞം: വന്നു പെട്ട ഒരു ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപേ വീണ്ടും മുന്നറിയിപ്പ്. കടലിൽ പോയവർ വേഗത്തിൽ തിരിച്ചെത്തി. കാറ്റും കോളും വരുത്തി വച്ച ദുരന്തത്തിൽ പട്ടിണിയിലും പരിവട്ടത്തുമായ മത്സ്യത്തൊ ഴി ലാ ളി ക ളിൽ ചിലർ ജീവിതമാർഗ്ഗം തേടി ഇന്നലെ കടലിലിറങ്ങിയ ശേഷം വന്ന ജാഗ്രതാ സന്ദേശം നിരവധി കുടുംബങ്ങളുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചു.
വരുന്ന 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊ ഴി ലാ ളി ക ൾ കടലിൽ ഇറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് ഇന്നലെ വൈകുന്നേരമാണ് വിഴിഞ്ഞത്തെ സുരക്ഷാ ഏജൻസികൾക്ക് എത്തിയത്.
തീരദേശ വാസികളെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ മാസം 30നുണ്ടായ ദുരന്തത്തിൽ നിന്ന് തീരം മുക്തമാകുന്നതിന് മുൻപാണ് ജനത്തെ പരിഭ്രാന്തിയിലാഴ്ത്തിയുള്ള മുന്നറിയിപ്പ്.
ഇന്നലെ ഉച്ചമുതൽ 30 ന് സമാനമായ രീതിയിൽ കടലിലെ അന്തരീക്ഷം ഇരുണ്ടതും വൈകുന്നേരത്തോടെ തിരയുടെ ശക്തി കൂടിയതും തീരത്തു കാരെ ഭയപ്പെടുത്തി. കഴിഞ്ഞ മാസം 29 നും പുക മഞ്ഞ് നിറഞ്ഞ കടൽ തൊഴിലാളികളുടെ കരയിലേക്കുള്ള വരവിനെ തടസപ്പെടുത്തിരുന്നു.കാലാവസ്ഥയിൽ സമാനമായ മാറ്റം പ്രകടമായതും ആശങ്ക വർദ്ധിക്കാനിടവരുത്തി.
നീണ്ട പന്ത്രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ വൈകുന്നേരം മുതൽ കുടുതൽ പേർ വള്ളമിറക്കിയിരുന്നു.ഇവർ തീരം വിട്ട് മണിക്കൂറുകൾക്കുള്ളിൽ ഉണ്ടായ കടലിന്റെ മാറ്റവും മുന്നറിയിപ്പുമാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരവാസികളെ ഞെട്ടിച്ചത്. തീരദേശ പോലീസിനും, മറൈൻ എൻഫോഴ്സ്മെന്റിനും പോലീസ് സ്റ്റേഷനുകളിലും വൈകുന്നേരം ഏഴോടെ അറിയിപ്പു കിട്ടി.
അവർ സമീപത്തെ പള്ളികളിലും ബണ്ഡ പ്പെട്ട ഏജൻസികൾക്കും കടലോര ജാഗ്രതാ സമിതിക്കും പെട്ടെന്ന് തന്നെസന്ദേശം കൈമാറി.ഓഖി ദുരന്തത്തിൽ കാണാതായവർ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ക്യാമ്പുകളിൽ കാത്തിരുന്നവരുടെ മനസിലും വെള്ളിടിയായി മാറി വീണ്ടുമുള്ള കാലാവസ്ഥ വ്യതിയാനം.