കോഴിക്കോട്: കോഴിക്കോട് മേഖലയിൽ രൂക്ഷമായ കടലാക്രമണം. കോഴിക്കോടു മുതൽ വടകര വരെയുള്ള തീരപ്രദേശത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. വെള്ളയിലും പൊയ്കാവിലും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
കേരളത്തിന്റെ തീരമേഖലയിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചിരുന്നു. കേരളത്തിൽ ചില സ്ഥലങ്ങളിൽ കനത്ത മഴ തുടരും. അടുത്ത 24 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്.