ക​ട​ലാ​മ​ക​ളു​ടെ ഈ​റ്റില്ലം! മു​ട്ട​യി​ടാ​നു​ള്ള സു​ര​ക്ഷി​ത സ്ഥാ​നം തേ​ടി ക​ട​ലാ​മ​ക​ള്‍ കൊ​ളാ​വി​പ്പാ​ല​ത്തെ​ത്തി

പ​യ്യോ​ളി: ക​ട​ലാ​മ​ക​ളു​ടെ ഈ​റ്റി​ല്ല​മാ​യ കൊ​ളാ​വി​പ്പാ​ല​ത്തെ സം​ര​ക്ഷ​ണ​കേ​ന്ദ്രം തേ​ടി ഈ ​വ​ര്‍​ഷ​വും ക​ട​ലാ​മ​ക​ളെ​ത്തി. സു​നാ​മി​യും ക​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​ര​ണം കൂ​ട്ട​ത്തോ​ടെ​യു​ള്ള വ​ര​വി​ന്റെ അം​ഗ​സം​ഖ്യ കു​റ​ഞ്ഞെ​ങ്കി​ലും പ​തി​വു​തെ​റ്റി​ക്കാ​തെ​യാ​ണ് കൊ​ളാ​വി​പ്പാ​ല​ത്തെ ല​ക്ഷ്യ​മാ​ക്കി ക​ട​ലാ​മ​ക​ള്‍ എ​ത്തി​യ​ത്.

സീ​സ​ണി​ല്‍ 65 ആ​മ​ക​ള്‍ വ​രെ മു​ട്ട​യി​ടാ​ന്‍ എ​ത്തി​യി​രു​ന്ന​ത് ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ര​ണ്ടു ആ​മ​ക​ളാ​ണ് എ​ത്തി​യ​ത്. ഒ​ലീ​വ് റീ​ഡ് ലി ​ഇ​ന​ത്തി​ല്‍​പ്പെ​ട്ട ഈ ​ആ​മ​ക​ളി​ല്‍ നി​ന്നും 266 മു​ട്ട​ക​ളാ​ണ് തീ​രം പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സം​ഭ​രി​ച്ച​ത്.

ഇ​വ​ക​ള്‍ വി​രി​യി​ക്കാ​നാ​യി ഹാ​ച്ച​റി​യി​ല്‍ കു​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ് തീ​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ 30 മീ​റ്റ​റോ​ളം ക​ര​യി​ലേ​ക്ക് ക​യ​റി​യാ​ണ് ആ​മ​ക​ള്‍ മു​ട്ട​യി​ടാ​ന്‍ എ​ത്തു​ന്ന​ത്.

ഒ​ന്ന​ര അ​ടി താ​ഴ്ച​യി​ല്‍ ഫ​ണ​ലാ​കൃ​തി​യി​ല്‍ കു​ഴി കു​ഴി​ച്ച് മു​ക്കാ​ല്‍​മ​ണി​ക്കൂ​ര്‍ സ​മ​യ​മെ​ടു​ത്താ​ണ് മു​ട്ട​യി​ട​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റി​ല്‍ മു​ട്ട​യി​ടാ​ന്‍ എ​ത്തു​ന്ന ക​ട​ലാ​മ​ക​ള്‍ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ഡി​സം​ബ​റി​ലാ​ണ് തീ​രം തേ​ടി എ​ത്തു​ന്ന​ത്.

ഹാ​ച്ച​റി​യി​ല്‍ കു​ഴി​ച്ചി​ടു​ന്ന മു​ട്ട 47 മു​ത​ല്‍ 60 ദി​വ​സം വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ല്‍ ഒ​രു ഇ​ഞ്ച് നീ​ള​വും 50 ഗ്രാം ​തൂ​ക്ക​വു​മു​ള്ള കു​ഞ്ഞു​ങ്ങ​ളാ​ണ് വി​രി​യു​ക.

ഇ​തി​ന​കം ആ​ണ്‍​പ​തി​നാ​യി​ര​ത്തി​ലേ​റെ കു​ഞ്ഞി​ങ്ങ​ളെ വി​രി​യി​ച്ചു ക​ട​ലി​ല്‍ വി​ട്ട​താ​യി സ​മി​തി സെ​ക്ര​ട്ട​റി ദി​നേ​ഷ് ബാ​ബു പ​റ​ഞ്ഞു. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ജി​ല്ലാ വ​നം വ​കു​പ്പ് 6 പേ​ര്‍​ക്ക് ദി​വ​സ വേ​ത​നം നി​ശ്ച​യി​ച്ചു ന​ല്‍​കി​യി​രു​ന്നു.

98 മു​ത​ല്‍ ആ​റ് മാ​സ​ക്കാ​ലം ല​ഭി​ച്ചി​രു​ന്ന വേ​ത​നം ക​ഴി​ഞ്ഞ മൂ​ന്നു​വ​ര്‍​ഷ​മാ​യി ര​ണ്ടു​മാ​സ​ത്തേ​ക്ക് മാ​ത്ര​മാ​ണു ല​ഭി​കു​ന്ന​ത്. ഇ​ത് ഹാ​ച്ച​റി​യു​ടെ ചെ​ല​വു​ക​ള്‍ പോ​ലും മ​തി​യാ​കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.​ഈ അ​വ​സ്ഥ​യി​ലും തീ​രം പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ്.

Related posts

Leave a Comment