വിഴിഞ്ഞം: ചത്ത് കരയ്ക്കടിഞ്ഞ കടലാമ കോവളം ലൈറ്റ് ഹൗസ് പരിസരം ദുർഗന്ധ പൂരിതമാക്കി. ദുർഗന്ധം കാരണം വിഴിഞ്ഞത്തു വച്ചുള്ള പോസ്റ്റ്മോർട്ടം പോലും ഉപേക്ഷിച്ച്ഫോറസ്റ്റ് അധികൃതർ ആമയെ പരുത്തിപ്പള്ളിയിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച വൈകുന്നേരം കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ അടിഞ്ഞ ഒലിവ് റിഡ്ലി എന്ന നാമത്തിലറിയപ്പെടുന്ന അപൂർവയിനത്തിൽപ്പെട്ട ആമയാണ് ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിച്ചത്. വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്നതും സംരക്ഷിത വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരനായ 85 സെന്റിമീറ്റർ നീളവും ഏകദേശം നാൽപ്പത് കിലോ ഭാരവുമുള്ള ആമയെ കോവളത്തെ ടൂറിസം പോലീസാണ് ആദ്യംകണ്ടെത്തിയത്.
സംരക്ഷിക്കപ്പെടെണ്ടതായതിനാൽ ബന്ധപ്പെട്ട ഫോറസ്റ്റ്അധികൃതരെ ഉടൻ തന്നെ വിവരമറിയിച്ചു.തുടർന്ന് രാത്രി പന്ത്രണ്ടോടെ ചത്ത ആമയെ കോവളം പോലീസ് വാഹനത്തിൽ കയറ്റി ഫിഷറീസ് ഓഫീസിൽ എത്തിച്ചു.തങ്ങളുടെ ചുമതലയല്ലെങ്കിലും ഉന്നതരുടെ നിർദേശപ്രകാരം ഒരു ദിവസംസംരക്ഷിക്കാൻ ഫിഷറീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു.
തെരുവുനായ്ക്കളുടെ ശല്യമുള്ളതിനാൽ വലിയൊരു പെട്ടിയിലാക്കിയ ആമയെ ഓഫീസിന് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചതോടെ പരിസരം ദുർഗന്ധപൂരിതമായി. ഇന്നലെ രാവിലെ പതിനൊന്നരയോടെ എത്തിയ ഫോറസ്റ്റ് സ്ക്വാഡുകാർ എഫ്ഐആർ എഴുതി നൽകിയശേഷം ആമയെ വാഹനത്തിൻ കൊണ്ടുപോയി.
ഉൾക്കടലിൽ മാത്രം കണ്ടു വരുന്ന പ്രത്യേകയിനത്തിൽ വരുന്നവയാണിവ. ഒലിവ് ഗ്രീൻ കളർ ഉള്ളതിനാലാണ് ഒലിവ് റിഡ്ലി എന്ന് വിളിക്കുന്നതെന്നും അധികൃതർ പറയുന്നു.