കാ​ണാ​ന്‍ കി​ട്ടു​മോ ഇ​നി ക​ട​ലാ​മ​ക​ളെ..? കോ​ഴി​ക്കോ​ട​ന്‍ പെ​രു​മ​യും അ​വ​സാ​നി​ക്കു​ന്നു; സം​ഭ​വി​ച്ച​ത്…

ക​ട​ലാ​മ​ക​ളെക്കുറി​ച്ച് നി​ങ്ങ​ള്‍ കേ​ട്ടി​ട്ടു​ണ്ടോ… കേ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും ഇ​നി അ​ധി​ക​കാ​ലം നി​ങ്ങ​ള്‍ ഈ ​ജീ​വി​യെക്കുറി​ച്ച് അ​ധി​കം കേ​ള്‍​ക്കേ​ണ്ടി​വ​രി​ല്ല.

അ​ത്ര​മാ​ത്രം വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജീ​വി​യാ​യി ക​ട​ലാ​മ​ക​ള്‍ മാ​റിക്കഴി​ഞ്ഞു.

മാം​സ​ത്തി​നു​വേ​ണ്ടി, മു​ട്ട​യ്ക്കു​വേ​ണ്ടി, പു​റ​ന്തോ​ടി​നു​വേ​ണ്ടി വ​ലി​യതോ​തി​ല്‍ ഇ​വ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു​ണ്ട്. മ​ലി​നീ​ക​ര​ണം, തീ​ര​ദേ​ശ വി​ക​സം, ആ​ഗോ​ള​താ​പ​നം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളും ഇ​വ​യു​ടെ വം​ശ​നാ​ശ​ത്തി​ന് ആ​ക്കം കൂട്ടി.

ക​ട​ലാ​മ​ക​ള്‍, ക​ട​ലി​ന്‍റെ ആ​രോ​ഗ്യ​പ​ര​മാ​യ സ​ന്തു​ല​നാ​വ​സ്ഥ​യ്ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​ങ്ങ് മ​ല​ബാ​റി​ല്‍ ക​ട​ലാ​മ​ക​ളു​ടെ സാ​നി​ധ്യ​ത്താ​ല്‍ പേ​രു കേ​ട്ട മ​ല​ബാ​റി​​ലെ കോ​ഴി​ക്കോ​ട് പ​യ്യോ​ളി​യി​ലെ ​കൊ​ളാ​വി​പാ​ല​ത്തെ തീ​ര​ത്ത് ഇ​ന്ന ്ക​ട​ലാ​മ​ക​ളു​ടെ ദൗ​ര്‍​ല​ബ്യം ക​ട​ലോ​ളം കൂ​ടു​ത​ലാ​ണ്.

ഒ​രു കാ​ല​ത്ത് 65ല​ധി​കം ആ​മ​ക​ള്‍ എ​ത്തു​ക​യും 50,000 വ​രെ മു​ട്ട​ക​ള്‍ ഇ​ടു​ക​യും ചെ​യ​ത് തീ​ര​ത്ത് ഈ ​വ​ര്‍​ഷം ഒ​രു ക​ട​ലാ​മ മാ​ത്ര​മാ​ണ് പ്ര​ജ​ന​ന​ത്തി​നാ​യി എ​ത്തി​യ​ത്.

ഈ ​ആ​മ ഇ​ട്ട 126 മു​ട്ട​ക​ളെ ‘തീ​രം സം​ര​ക്ഷ​ണ സ​മി​തി ‘ പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​ര​ത്തെ ഹാ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ തീ​രം തേ​ടി​യെ​ത്തു​ന്ന ആ​മ​ക​ളു​ടെ കു​റ​വ് ക​ന​ത്ത ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ ചൂ​ണ്ടി​ക്കാണി​ക്കു​ന്ന​ത്.

സം​ഭ​വി​ച്ച​ത്…

ക​ട​ലി​ല്‍ എ​ത്തി​ച്ചേ​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ജെ​ല്ലി ഫി​ഷ് ആ​ണെ​ന്നു​ക​രു​തി ഭ​ക്ഷി​ക്കു​ക​യും അ​വ​യു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി​ത്തീ​രു​ക​യും ചെ​യ്യു​ന്നു​ണ്ട്.

അ​ന​ധി​കൃ​ത മ​ണ​ലെ​ടു​പ്പും ക​ട​ലേ​റ്റ​വും ക​ര അ​പ്ര​ത്യ​ക്ഷ​മാ​കാ​നും കാ​ര​ണ​മാ​കു​ന്ന​തോ​ടെ​യാ​ണ് തീ​രം തേ​ടി​യു​ള്ള ക​ട​ലാ​മ​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തെ​ന്ന് തീ​രം സം​ര​ക്ഷ​ണ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. സ​തീ​ശ​ന്‍ പ​റ​യു​ന്നു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് യോ​ഗ്യ​മ​ല്ലാ​ത്ത വ​ല​ക​ള്‍ ക​ട​ലി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്നു. ഇ​തി​നെ ‘ജ​യ​ന്‍റ് നെ​റ്റ്’ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​വ​യാ​ണ് മ​റ്റൊ​രു വി​ല്ല​ന്‍. തീ​ര​പ്ര​ദേ​ശ​ത്തെ നി​ര്‍​മാ​ണ​ങ്ങ​ള്‍, ക​ട​ല്‍​ഭി​ത്തി മു​ത​ലാ​യ​വ ക​ട​ലാ​മ​യു​ടെ പ്ര​ച​ന​ന ആ​വാ​സവ്യ​വ​സ്ഥ​യെ ത​ക​ര്‍​ക്കു​ന്നു

മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞ ഉ​ട​നെ​യാ​ണ് ആ​മ​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം. തീ​ര​ങ്ങ​ളി​ല്‍ ഒാഗ​സ്റ്റ് മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ​യാ​ണ് മു​ട്ട​യി​ടാ​നെ​ത്തു​ക. ഒ​രു ആ​മ 50മു​ത​ല്‍ 170വ​രെ മു​ട്ട​യി​ടാ​റു​ണ്ട്.

ഇ​വ ക​ണ്ടെ​ടു​ത്ത് തീ​രം സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഹാ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി സം​ര​ക്ഷി​ക്കാ​റാ​ണ് പ​തി​വ്. 45 മു​ത​ല്‍ 70വ​രെ ദി​വ​സ​ങ്ങ​ള്‍​ക്കുശേ​ഷം മു​ട്ട വി​രി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ള്‍ പു​റ​ത്ത് വ​രു​മ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ട​ലി​ലേ​ക്ക് വി​ടും.

എ​ന്നാ​ല്‍ നി​ല​വി​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​മ​ക​ള്‍ മാ​ത്ര​മേ മു​ട്ട​യി​ടാ​ന്‍ തീ​ര​ത്തേ​ക്ക് എ​ത്താ​റൂ​ള്ളൂ. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ആ​മ​ക​ള്‍ വ​രു​മോ​യെ​ന്ന് സം​ശ​യ​മാ​ണെ​ന്ന ആ​ശ​ങ്ക​യും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

‘ഒ​ലി​വ് റി​ഡ്‌​ലി’ ക​ട​ലാ​മ​ക​ളു​ടെ തീ​രം

വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഒ​ലി​വ് റി​ഡ്‌​ലി ക​ട​ലാ​മ​ക​ളി​ലൂ​ടെ​യാ​ണ് കൊ​ളാ​വി​പ്പാ​ലം പ്ര​ശ​സ്തി​യി​ലേ​ക്ക് ഉ​യ​ര്‍​ന്ന​ത്.

രാ​ജ്യ​ത്ത് ക​ട​ലാ​മ​ക​ള്‍ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ഈ ​ചെ​റു പു​ഴ​യോ​ര​ത്ത് പ്ര​ജ​ന​ന​ത്തി​നാ​യി ഒ​ലി​വ് റി​ഡ്‌​ലി ക​ട​ലാ​മ​ക​ള്‍ ഉ​ൾപ്പെടെ എ​ത്തു​ന്നു​വെ​ന്ന​ത് നാ​ടി​ന് ത​ന്നെ കൗ​തു​കം സൃ​ഷ്ടി​ച്ച കാ​ര്യ​മാ​യി​രു​ന്നു. ഇ​ത് വ​ലി​യ രീ​തി​യി​ല്‍ വാ​ര്‍​ത്ത​യാ​കു​ക​യും ചെ​യ്തു.

1990 കാ​ല​ഘ​ട്ട​ത്തി​ല്‍ കൊ​ളാ​വി​പാ​ല​ത്ത് ക​ട​ലാ​മ​ക​ള്‍ വ​ന്ന് മു​ട്ട​യി​ട്ട് മ​ട​ങ്ങു​ന്ന​ത് അ​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് സ്വാ​ഭാ​വി​ക കാ​ഴ്ച​യാ​യി​രു​ന്നു. ആ ​മു​ട്ട​ക​ള്‍ കു​ഴി​ച്ചെ​ടു​ത്ത് ഭ​ക്ഷ​ണ​മാ​ക്കി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു പ്ര​ദേ​ശ​ത്തു​കാ​ര്‍ ശ്ര​മി​ച്ച​ത്.

തു​ട​ര്‍​ന്ന അ​ക്കാ​ല​ത്ത് വ​ന്ന പ​ത്ര വാ​ര്‍​ത്ത​യി​ലൂ​ടെ​യാ​ണ് ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തെക്കുറി​ച്ച് നാ​ട്ടി​ലെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ര്‍ ബോ​ധ​വാ​ന്‍​മാ​രാ​കു​ന്ന​തും അ​തി​നാ​യി രം​ഗ​ത്ത് എ​ത്തു​ന്ന​തും.

തു​ട​ര്‍​ന്ന് 1992ല്‍ ​ക​ട​ലാ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി കൊ​ളാ​വി പാ​ല​ത്തി​ല്‍ തീ​രം സം​ര​ക്ഷ​ണ സ​മി​തി എ​ന്ന സം​ഘ​ട​ന രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

98-വ​ര്‍​ഷം മു​ത​ലാ​ണ് സം​ഘ​ട​ന ക​ട​ലാ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്ന് മു​ത​ല്‍ ഇ​ന്ന് വ​രെ ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ക​രാ​യി തീ​ര​ത്ത് ഇ​വ​രു​ണ്ട്.

Related posts

Leave a Comment