വി.എസ്. രതീഷ്
ആലപ്പുഴ:പഴമയുടെ ഗതകാല പ്രൗഢിയിലേക്ക്് പുതുതലമുറക്ക് ചൂണ്ടുപലകയാകാൻ ആലപ്പുഴ കടൽപ്പാലമൊരുങ്ങുന്നു. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായാണ് കടൽപ്പാലം നവീകരിക്കാനൊരുങ്ങുന്നത്. ഇതിനു മുന്നോടിയായി കടൽപ്പാലത്തിനോട് ചേർന്ന ഭാഗങ്ങളിൽ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇന്നലെ പരിശോധന നടത്തി.
കടലിൽ വീണു പോയ പഴയ കടൽപ്പാലത്തിന്റെ ക്രെയിനടക്കമുള്ളവ കണ്ടെത്തുന്നതിനും അവ കരയിലെത്തിക്കാൻ കഴിയുമോ എന്നു അറിയുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയത്. ആലപ്പുഴ പൈതൃക പദ്ധതി നേതൃത്വത്തിൽ തിരുവനന്തപുരം കോവളം ആസ്ഥാനമാക്കിയുള്ള ബോണ്ട് സഫാരി സ്കൂബ ടീമംഗങ്ങളാണ് കടൽപ്പാലത്തിനോട് ചേർന്ന് ജലോപരിതലത്തിനടിയിൽ പരിശോധന നടത്തിയത്.
പൈതൃക പദ്ധതി ഭാഗമായി കടൽപ്പാലം പുനർനിർമിക്കുന്നതിനും പോർട്ട് മ്യൂസിയം ഒരുക്കുന്നതിനുമുള്ള ആദ്യഘട്ടമായാണ് കടലിനടിയിൽ പാലത്തിനോട് ചേർന്ന് കിടക്കുന്ന വസ്തുക്കളുടെ ദൃശ്യങ്ങൾ വീഡിയോ കാമറയിൽ പകർത്തിയത്. ചിത്രങ്ങൾക്ക് വ്യക്തത കുറവുണ്ടെങ്കിൽ വീണ്ടും ജലോപരിതലത്തിനിടയിൽ വീണ്ടും പരിശോധന നടത്തുമെന്ന് ആലപ്പുഴ പൈതൃക പദ്ധതി കോ-ഓർഡിനേറ്റർ ധ്രുവദേവ് ദീപികയോട് പറഞ്ഞു.
കടൽപ്പാലത്തിന്റെ പഴമ നിലനിർത്തിക്കൊണ്ട്് പുനർനിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതോടൊപ്പം പഴയ പിയർ മാസ്റ്റർ ഓഫീസിനോട് ചേർന്ന് 20000 സ്ക്വയർ ഫീറ്റിൽ പോർട്ട് മ്യൂസിയമൊരുക്കും.ആലപ്പുഴ കടൽപ്പാലത്തിന്റെ ഉത്ഭവം മുതൽ പ്രവർത്തനം അവസാനിപ്പിച്ച സമയം വരെയുള്ള ചരിത്രം, കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ടുള്ള സന്പൂർണ വിവരങ്ങൾ എന്നിവയടങ്ങുന്നതായിരിക്കും മ്യൂസിയം.
ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായുള്ള സംരക്ഷണ പദ്ധതി ഭാഗമായി നടപ്പാക്കുന്ന കടൽപ്പാലം പുനർനിർമാണവും മ്യൂസിയങ്ങളുടെ പരന്പരകളുമായി ബന്ധപ്പെട്ട പോർട്ട് മ്യൂസിയ നിർമാണവുവുമായി ബന്ധപ്പെട്ട് 28ന് ആലപ്പുഴയിൽ വിദഗ്ധർ പങ്കെടുക്കുന്ന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.
നു