സ്വന്തം ലേഖകൻ
തൃശൂർ: പ്രകൃതി ദുരന്തവമായി ബന്ധപ്പെട്ട് കേന്ദ്രം നൽകുന്ന ദുരിതാശ്വാസ ഫണ്ട് അപര്യാപ്തമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കേന്ദ്രസഹായ തുകയും മാനദണ്ഡങ്ങളും പരിഷ്കരിക്കണമെന്നും ഇക്കാര്യത്തിൽ കാതലായ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു.
കടൽക്ഷോഭത്തെ പ്രകൃതി ദുരന്തമായി കേന്ദ്രസർക്കാർ കാണുന്നില്ല. ഇത് തെറ്റാണ്. കടൽക്ഷോഭത്തെയും അതെത്തുടർന്നുള്ള നാശനഷ്ടങ്ങളേയും പ്രകൃതി ദുരന്തമായി കാണാൻ കേന്ദ്രം തയ്യാറാകണം. കടൽക്ഷോഭത്തെ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെടുത്തണം. വീടു തകർന്നവർക്ക് നാലു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകുന്പോൾ വെറും 95, 000 രൂപ മാത്രമാണ് കേന്ദ്രസഹായമെന്നും മേഴ്സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി.