കൊച്ചി: സംരക്ഷിത കടല്‍ജീവിയായ കടല്‍വെള്ളരിയുമായി രണ്ടു ലക്ഷദ്വീപ് സ്വദേശികളെ എറണാകുളം ഫോറസ്റ്റ് വിജിലന്‍സ് പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍നിന്നു ലക്ഷദ്വീപ് സ്വദേശികളായ അബ്ദുള്‍ റഹ്മാന്, നബീല്‍ എന്നിവരെ 14 കിലോഗ്രാം തൂക്കം വരുന്ന കടല്‍വെള്ളരി സഹിതം പിടികൂടുകയായിരുന്നു.
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍-ഒന്ന് പാര്‍ട്ട് (ഫോര്‍)-സിയില്‍ ഉള്‍പ്പെടുന്ന കടല്‍വെള്ളരി അനധികൃതമായി കച്ചവടം ചെയ്യുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ്.
തുടരന്വേഷണത്തിനായി ഇരുവരെയും തൊണ്ടി സഹിതം കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനു കൈമാറി.
പെരുമ്പാവൂര്‍ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ജി. അന്‍വര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, എം.വി. ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.