തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പയും ഗ്രാന്റും വെട്ടിക്കുറിച്ചു. ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം നൽകുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാന്പത്തിക വർഷത്തിന്റെ അവസാനം വായ്പയായി കേന്ദ്രത്തിൽനിന്നു കിട്ടേണ്ടത് 10,233 കോടി രൂപയാണ്. എന്നാൽ കിട്ടിയത് 1,900 കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പിൽ 1,215 കോടിയും നെല്ല് സംഭരണത്തിൽ 1,035 കോടിയും ലഭിക്കാനുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഖജനാവ് ഒരുകാലത്തുമില്ലാത്ത ഞെരുക്കത്തിലാണും ട്രഷറി നിയന്ത്രണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ചെറിയ ബില്ലുകൾ മാത്രം ഉടൻ മാറി നൽകും. ബാക്കി ചെലവുകൾ പണലഭ്യത അനുസരിച്ച് മാത്രമായിരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.