കിഴക്കന്പലം : 2007 ൽ ആരംഭിച്ച കടന്പ്രയാർ ടൂറിസം പദ്ധതികൾ വികസന തുടർച്ചയില്ലാത നശിക്കുന്നു.പുതുതായി വന്ന തൂക്കുപാലമൊഴിച്ചാൽ മറ്റൊരു വികസന പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല. ഒട്ടേറെ അനുബന്ധ ടൂറിസം പദ്ധതികൾ വിഭാവനം ചെയ്തൈങ്കിലും കടവടുക്കാതെ കടന്പ്രയാർ ടൂറിസം പ്രദേശം മുരടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.കിഴക്കന്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലായി പദ്ധതിക്കായി വാക്ക് വേയും, വാച്ച് ടവറും ബോട്ട് ജെട്ടിയും സ്ഥാപിച്ചെങ്കിലും രാത്രിയായാൽ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
ഇവിടെ നടപ്പാതയുടെ കൈവരികൾ തുരുന്പിച്ച് തകർന്ന് വീണ അവസ്ഥയിലാണ്.ലക്ഷങ്ങൾ മുടക്കി വാങ്ങിയ ബോട്ടുകളും നശിക്കുകയാണ്.പോളപ്പായലും വള്ളിപ്പായലും ഒപ്പം പുല്ലും നിറഞ്ഞതോടെ മനയ്ക്കക്കടവിൽ നിന്നുള്ള ബോട്ടിംഗിന് തടസം നേരിടുന്നുണ്ട്. പുല്ല് നിറഞ്ഞ് വലിയ കൂനയായി രൂപപ്പെട്ട നിലയിലാണ്.
പുല്ലും പായലും നിറഞ്ഞതോടെ നാടൻ മത്സ്യങ്ങളുടെ കലവറയായ കടന്പ്രയാറിലേക്ക് വലയിറക്കാൻ പറ്റാത്ത സ്ഥിതിയാണ്.മലിനീകരണം മൂലം ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വില്ലേജ് ടൂറിസം പദ്ധതിയിലുൾപ്പെടുത്തി വിപുലമായ സൗകര്യങ്ങളോടെ കോട്ടേജുകൾ, കുട്ടികൾക്കുള്ള പാർക്ക്, പാർക്കിംഗ് ഏരിയ, മൾട്ടി പ്ലസ് തിയറ്റർ, കണ്വെൻഷൻ സെൻറർ എന്നിവ തുടങ്ങുന്നതിന് ശ്രമമാരംഭിച്ചെങ്കിലും പദ്ധതി ഫയലിൽ തന്നെയാണ്.
കടന്പ്രയാറിലെത്തുന്ന സഞ്ചാരികൾക്കായി ശുചി മുറി പോലും നിർമ്മിച്ചിട്ടില്ലെന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിൻറെ വീഴ്ച്ചയായി ചൂണ്ടിക്കാണിക്കുന്നു.കൂടാതെ ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും വികസനത്തിനു വേണ്ട ഇടപെടലുകളുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
െ