കാ​ശി​ല്ലാ​തെ ന​ട്ടംതി​രി​ഞ്ഞ് വി​ന​യ് ഫോ​ർ​ട്ടും ജോ​ജു​വും

കൈയിൽ ന​യാ​പൈ​സ​യി​ല്ലാ​ത്ത​വ​ന്‍റെ കാ​ര്യം പ​രി​താ​പ​ക​ര​മാ​ണ്. ജീ​വി​ക്കാ​ൻ ഒ​രു മാ​ർ​ഗ​വു​മി​ല്ലാ​ത്ത അ​വ​സ്ഥ. നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ക്കാ​ൻപോ​ലും ചി​ല്ലി​ക്കാ​ശി​ല്ല. ഒാ​ട്ട​ക്കീ​ശ​യു​മാ​യി ജീ​വി​തം. ഉ​ള്ള​വ​ന് ഇ​ല്ലാ​ത്ത​വന്‍റെ വ്യ​ഥ മ​ന​സി​ലാ​കണ​മെ​ങ്കി​ൽ ഈ ​അ​വ​സ്ഥ​യി​ലാ​വ​ണം. വി​ന​യ് ഫോ​ർ​ട്ടും ജോ​ജു​വും ഈ ​അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു കേ​ട്ടു ഞെ​ട്ട​ണ്ട. സം​ഭ​വം സി​നി​മ​യി​ലാ​ണ്.

വി​ന​യ് ഫോ​ർ​ട്ടി​നെയും ജോ​ജു​വി​നെയും കേ​ന്ദ്രക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സെ​ന്തി​ൽ രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ടംക​ഥ ഈ ​മാ​സം 28നു തിയ​റ്റ​റുകളിലെ​ത്തും. ക​ടം ക​യ​റി​യ​വ​രു​ടെയും കാ​ശി​ല്ലാ​ത്ത​വ​രു​ടെ​യും ക​ഥ കൊ​ച്ചി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​റു​ക​ളും ഗാ​ന​ങ്ങ​ളും ഇതിന​കംത​ന്നെ ഹി​റ്റാ​യി​രു​ന്നു.

റോ​ഷ​ൻ മാ​ത്യു, ഹ​രീ​ഷ് ക​ണാ​ര​ൻ, ന​ന്ദു, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​ന്പി തു​ട​ങ്ങി​യ താ​ര​നി​ര​യും ഉ​ൾ​പ്പെ​ടു​ന്നു. ഫി​ലി​പ്പ് സി​ജി​യാ​ണു ക​ഥ​യും തി​ര​ക്ക​ഥ​യും ഒരുക്കിയിരി ക്കുന്നത്. ഛായാ​ഗ്ര​ഹ​ണം ഫൈ​സ​ൽ അ​ലി. നിർമാണം സാ​ദിഖ് അ​ലി​.

Related posts