കരുവാരകുണ്ട്: കോഴിമുട്ടയോളം വലുപ്പമുള്ള കാട മുട്ട കൗതുകമാകുന്നു. കരുവാരകുണ്ട് പുൽവെട്ടയിലെ വട്ടപ്പറന്പിൽ അബ്ദുൾജബ്ബാറിന്റെ മകൻ മുഹമ്മദ് വളർത്തുന്ന മൂന്നു കാടകളിലൊന്നാണ് അപൂർവയിനം മുട്ടയിട്ടത്.
കഴിഞ്ഞ നോന്പ് കാലത്ത് കറിവെക്കാനെന്ന കണക്കുകൂട്ടലിലാണ് ഏഴാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് തന്റെ വീട്ടിലേക്കു കാടകളെ കൊണ്ടു വന്നത്.
ഇവ മുട്ടയിടുന്ന കാടകളാണെന്നു കണ്ടതോടെ കശാപ്പു ചെയ്യാനുള്ള തീരുമാനം മാറ്റി വളർത്താൻ തുടങ്ങി.
ദിവസവും മുട്ട ലഭിച്ചു തുടങ്ങിയതോടെ കൊച്ചുമുഹമ്മദിനും കാട വളർത്തൽ ഒരു ഹരമായി.
കഴിഞ്ഞ ദിവസം മുട്ടയെടുക്കാൻ കൂടിനു സമീപമെത്തിയപ്പോഴാണ് ചെറിയ രണ്ടു മുട്ടകൾക്കിടയിൽ കോഴിമുട്ടയോളം വലിപ്പമുള്ള മറ്റൊന്ന് മുഹമ്മദ് കണ്ടത്.
മൂന്നെണ്ണത്തിൽ ഏതു കാടയാണ് ഈ വലിയ മുട്ടയുടെ ഉടമയെന്ന് മുഹമ്മദിനുമറിയില്ല.