കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്റെ കൈവശമുള്ളത് 2000 രൂപ.
ഭാര്യയുടെ കൈവശം 5000 രൂപയും. സബ് ട്രഷറിയിൽ 96,822 രൂപയുടെയും കണ്ണൂർ എസ്ബിഐയിൽ 1,69,730 രൂപയുടെയും കെപിഎസ്എസ്സി ബാങ്കിൽ 163 രൂപയുടെയും നിക്ഷേപമാണ് കടന്നപ്പള്ളിക്കുള്ളത്.
രണ്ടരലക്ഷം രൂപ വിലമതിക്കുന്ന കാറും കടന്നപ്പള്ളിക്കുണ്ട്. ഭാര്യ സരസ്വതിയുടെ കൈവശം 5000 രൂപയും സ്വര്‍ണവും ബാങ്ക് നിക്ഷേപവും പെന്‍ഷനുമടക്കം 3,47,284 രൂപയുടെ മുതലുമുണ്ട്.
ഇതിൽ 3.40 ലക്ഷവും കൈവശമുള്ള സ്വർണത്തിന്റേതാണ്.
കെപിഎസ്സി ബാങ്കിൽ രണ്ടു ലക്ഷവും വീടിനുവേണ്ടി 20 ലക്ഷവുമടക്കം 22 ലക്ഷത്തിന്റെ ബാധ്യതയാണ് കടന്നപ്പള്ളിക്കുള്ളത്.
കടന്നപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാവിലെ 11.30 ഓടെ ഡപ്യൂട്ടി കളക്ടർ ആർ.ആർ.കെ. മനോജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.