പേരൂർ: കടന്നൽ കുത്തേറ്റ വയോധികയുടെ നില ഗുരുതരം. പേരൂർ പൂവത്തുംമൂട് കിടാരത്തിൽ അമ്മിണി തൊമ്മനാ(80)ണു കഴിഞ്ഞ 10 ദിവസമായി തെള്ളകത്തെ സ്വകാര്യ ആശുപത്രയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. പേരൂർ പൂവത്തുംമൂട് പാലത്തിനടിയിൽ കൂട് കൂട്ടിയിരിക്കുന്ന വലിയ കടന്നൽ കൂട്ടിൽ നിന്നുമാണ് അമ്മിണിക്കു കുത്തേറ്റത്.
അമ്മിണി പാലത്തിലൂടെ നടന്നു പോകുന്നതിനിടയിൽ കടന്നലുകൾ ആക്രമിക്കുകയായിരുന്നു.
ഇതിനു മുൻപും കടന്നലുകൾ ഇവിടെ കൂട് കൂട്ടിയിട്ടുണ്ട്. അന്നൊക്കെ നാട്ടൂകാരിൽ പലർക്കും ഇവിടെ നിന്നു കടന്നൽ കുത്ത് ഏറ്റിരുന്നു. അന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തീ കൂട്ടി കടന്നൽ കൂട് നശിപ്പിച്ചിരുന്നെങ്കിലും കടന്നൽ വീണ്ടും എത്തി കൂട് കൂട്ടുകയായിരുന്നു.