കയ്പമംഗലം: തീരമേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുവാനായി പുതിയ റോഡ് കടപ്പുറത്ത് അറപ്പ് തുറന്നു . കിഴക്കൻ മേഖലയിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളം കടലിലേക്ക് തുറന്നു വിടുന്ന പ്രവൃത്തിയാണ് അറപ്പതുറക്കൽ. എടവിലങ്ങ് – എറിയാട് പഞ്ചായത്തുകളുടെ അതിരിലുള്ള പുതിയ റോഡ് കടപ്പുറത്താണ് പെരുന്തോടിന്റെ കൈവഴി കടലിലേയ്ക്ക് തുറന്നു വിടുന്നത്. അറപ്പ് തുറക്കുന്നതോടെ ണ്ട പ്രദേശത്തെ വെള്ളക്കെട്ടിന് ഒരു പരിധി വരെ പരിഹാരമാകും.
ഇ.ടി. ടൈസണ് എംഎൽഎ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ആദർശ്, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തംഗങ്ങളായ പ്രസന്ന ശിവദാസൻ , കുഞ്ഞുകുട്ടൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മുൻ കാലങ്ങളിൽ വർഷകാലങ്ങളിൽ നടത്തിയിരുന്ന പ്രവൃത്തിയാണ് അറപ്പതുറക്കൽ ഉത്സവാന്തരീക്ഷത്തിൽ നൂറുകണക്കിനാളുകൾ ചേർന്നാണ് അറപ്പ് തുറന്നിരുന്നത്. എന്നാൽ ഇപ്പോൾ ജെസിബി ഉപയോഗിച്ചാണ് അറപ്പ് തോട്ടിലെ മണ്ണ് നീക്കം ചെയ്യുന്നത്.