ക​ട​വൂ​ർ ശി​വ​ദാസന്‍റെ മരണത്തിലൂടെ  നഷ്ടമായത് ശ​ക്ത​നാ​യ തൊഴിലാളി നേതാവിനെയെന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ

കൊല്ലം: ശ​ക്ത​നായ തൊ​ഴി​ലാ​ളി വ​ർ​ഗ രാ​ഷ്ടീ​യ നേ​താ​വാ​യി​രു​ന്നു ക​ട​വൂ​ർ ശി​വ​ദാ​സ​നെ​ന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​നു​ശോ​ച​ന​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​രു​ത്ത​നാ​യ ഭ​ർ​ണ​ക​ർ​ത്താ​വ്, വാ​ഗ്മി, സം​ഘാ​ട​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ളെ​ല്ലാം മി​ക​വു​റ്റ​താ​ക്കി​യി​രു​ന്നു. സം​സ്കൃ​ത​ഭാ​ഷ​യി​ലും മ​ല​യാ​ള​ത്തി​ലും മ​റ്റും അ​ഗാ​ധ​പാ​ണ്ഡി​ത്യമുണ്ടായിരുന്നു. ശ​ക്ത​നാ​യ ഒ​രു തൊ​ഴി​ലാ​ളി നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

കേ​ര​ളീ​യ രാ​ഷ്ട്രീ​യ​ത്തി​ന് തീ​രാ​ന​ഷ്ടം: ബിന്ദു കൃഷ്ണ
കൊല്ലം: കേ​ര​ളീ​യ രാ​ഷ്ട്രീ​യ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ് ക​ട​വൂ​ർ ശി​വ​ദാ​സ​ന്‍റെ മ​ര​ണ​ത്തി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്ന് കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ​ബി​ന്ദു​കൃ​ഷ്ണ പറഞ്ഞു. തൊ​ഴി​ലാ​ളി വ​ർ​ഗ സ​മൂ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി സ​മ​ര​മു​ന്നേ​റ്റം ന​ട​ത്തി​യ ജ​ന​കീ​യ നേ​താ​വാ​യ അ​ദ്ദേ​ഹം അ​ഗാ​ധ​മാ​യ നി​യ​മ​പാ​ണ്ഡി​ത്യ​ത്തി​ന്‍റെ ഉ​ട​മ​കൂ​ടി​യാ​യി​രു​ന്നുവെന്നും ബിന്ദു കൃഷ്ണ അനുസ്മരിച്ചു.

Related posts