കൊല്ലം: അധികാരത്തിൽ വന്ന നാളുമുതൽ കോർപ്പറേറ്റുകൾക്ക് വേണ്ടി തൊഴിൽ നിയമങ്ങളും തൊഴിലാളി സുരക്ഷാ പദ്ധതികളും തിരുത്തികൊണ്ടിരിക്കുന്ന നരേന്ദ്രമോദി അഹങ്കാരത്തിന്റെ ആൾ രൂപമായി മാറിയിരിക്കുകയാണെന്നും ജനാധിപത്യമൂല്യങ്ങളെ തച്ചുടയ്ക്കുന്ന ഈ ഭരണാധികാരിയെ തൂത്തെറിയാൻ തൊഴിലാളികൾ സജ്ജരാകണമെന്ന് മുൻ മന്ത്രി കടവൂർ ശിവദാസൻ അഭിപ്രായപ്പെട്ടു.
ഐ എൻ റ്റി യു സി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പബ്ലിക് ലൈബ്രറിഹാളിൽ നടന്ന ട്രേഡ് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐ എൻ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി വി ജെ ജോസഫ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ, ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി കെ മുരളീധരൻ നായർ, സി ഐ റ്റി യു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, യുറ്റി യു സി ജില്ലാ പ്രസിഡന്റ് റ്റി സി വിജയൻ, ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് എൻ അഴകേശൻ, എ കെ ഹഫീസ്, കോതേത്ത് ഭാസുരൻ, കൃഷ്ണവേണി ജി ശർമ്മ, എസ് നാസറുദീൻ, കാഞ്ഞിരംവിള അജയകുമാർ, സുൾഫിക്കർ ഭൂട്ടോ എന്നിവർ പ്രസംഗിച്ചു.