കോഴിക്കോട്: നാളെ സംസ്ഥാന വ്യാപകമായി വ്യാപാരികളുടെ കടയടപ്പുസമരം.ജിഎസ്ടിയിലെ അപാകത പരിഹരിക്കുക, വാടക-കുടിയാൻ നിയമം പരിഷ്കരിക്കുക, റോഡ് നവീകരണത്തിന്റെ ഭാഗമായി കടകൾ ഒഴുപ്പിക്കുന്പോൾ ജോലി നഷ്ടമാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 24 മണിക്കൂർ കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ വ്യാപാരികൾ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തും. നാളെ കോഴിക്കോട് പാളയത്തെ പച്ചക്കറി മാർക്കറ്റും തുറന്നു പ്രവർത്തിക്കില്ലെന്ന് കച്ചവടക്കാർ അറിയിച്ചു.