ചെറുതുരുത്തി: കേരള കലാമണ്ഡലം ആർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസിലേക്കു നടത്തിയ അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിൽ കഥകളി വടക്കൻ വിഭാഗത്തിൽ ആറു പെണ്‍കുട്ടികൾക്കും കഥകളി തെക്കൻ വിഭാഗത്തിൽ മൂന്നു പെണ്‍കുട്ടികൾക്കും പ്രവേശനം നല്കി.
വടക്കൻ വിഭാഗത്തിൽ വൈദേഹി (കൊല്ലം), ദുർഗ്ഗ രമേഷ് (ഇടുക്കി), ആര്യ കെ.എസ് (മലപ്പുറം), ശ്വേത ലക്ഷ്മി (കോഴിക്കോട്), ത്രയംബക (കോഴിക്കോട്), അക്ഷയ (കറുകപുത്തൂർ) എന്നിവർക്കാണ് പ്രവേശനം കൊടുത്തത്.
കഥകളി തെക്കൻ വിഭാഗത്തിൽ ദേവനന്ദ (കൊല്ലം), വൈഷ്ണവി (പത്തനംതിട്ട) , കൃഷ്ണപ്രിയ (ആലപ്പുഴ) എന്നിവരുമാണ് ചേർന്നത്.
ഇതോടെ 2021-22 അധ്യയനവർഷത്തിൽ കഥകളി വടക്കൻ വിഭാഗത്തിൽ ആകെ ഏഴു കുട്ടികളും തെക്കൻ വിഭാഗത്തിൽ അഞ്ചു കുട്ടികളും പഠനം നടത്തും.
ഔപചാരിക വിദ്യാഭ്യാസ രീതിയിൽ ഇത് ആദ്യമായാണ് പെണ്‍കുട്ടികൾക്ക് കഥകളിയിൽ പ്രവേശനം നല്‍കിയത്.