ക​ഥ​ക​ളി ജീ​വി​തം ‘ആ​ഭ​ര​ണ’​ത്തി​ൽ തെ​ളി​യു​ന്നു; കോവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന കഥകളി കലാകാരന്മാരുടെ ഹ്രസ്വചിത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു


ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് മൂ​ലം അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ക​ഥ​ക​ളി ക​ലാ​കാ​ര​ൻ​മാ​രു​ടെ ജീ​വി​ത പ്ര​തി​സ​ന്ധി​ക​ൾ വ​ര​ച്ചു കാ​ട്ടു​ന്ന ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഥ​ക​ളി രം​ഗം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഥ​ക​ളി ആ​ചാ​ര്യ​ൻ സ​ദ​നം കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​നാ​യ വി​നോ​ദ് കൃ​ഷ്ണ​നാ​ണു ആ​ഭ​ര​ണം എ​ന്ന പേ​രി​ൽ ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കി​യ​ത്.

ക​ഥ​ക​ളി ക​ലാ​കാ​ര​ന്മാ​ർ ത​ന്നെ​യാ​ണു ഈ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ മു​ന്നി​ലും പി​ന്ന​ണി​യി​ലും നേ​തൃ​ത്വം ന​ല്കി​യ​ത്. യു​വ ക​ഥ​ക​ളി ന​ട​ൻ ക​ലാ​മ​ണ്ഡ​ലം ച​ന്പ​ക്ക​ര വി​ജ​യ​കു​മാ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ചി​ത്ര​ത്തി​ൽ മൃ​ദം​ഗ​ക​ലാ​കാ​ര​ൻ വാ​ഴ​പ്പി​ള്ളി അ​നി​ൽ​കു​മാ​ർ, ശാ​സ്ത്രീ​യ​സം​ഗീ​ത​ജ്ഞ​ൻ ഹ​രി​രാ​ഗ് ന​ന്ദ​ൻ എ​ന്നി​വ​രും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ക​ഥ​ക​ളി ന​ട​ൻ ബാ​ലു മു​ര​ളി​ധ​ര​ൻ നാ​യ​രാ​ണു ഛായാ​ഗ്ര​ഹ​ണം. ക​ഥ​ക​ളി ഗാ​യ​ക​ൻ ക​ലാ​നി​ല​യം സി​നു സം​ഗീ​ത​സം​യോ​ജ​ന​വും സി.​ആ​ർ. ശ്രീ​ജി​ത്ത് ചി​ത്ര​സ​ന്നി​വേ​ഷ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

Related posts

Leave a Comment