നാലാം മാസത്തിൽ ക​ദ​ളിവാ​ഴ പ്രാ​യം തെ​റ്റി കു​ല​ച്ചു; നാലടി പൊക്കമുള്ള വാഴയുടെ ചുവപ്പൻ കുലയുടെ പ്രത്യേകതയിങ്ങനെ; കുലകാണാൻ കാഴ്ചക്കാരുടെ തിരക്ക്

ഉ​പ്പു​ത​റ: വാഴപ്പിണ്ടി പിളർന്ന് കുലയുണ്ടാകുന്നതും പിടന്ന വാഴകൾ കുലയ്ക്കുന്നതുമെക്കെ നാം കണ്ടിട്ടുണ്ട്. ഇപ്പോൾ ഇത് സർവസാധാരണായി കണ്ടുവരുന്ന ഒന്നായി മാറി. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഒരു കദളി വാഴ.

ഇടുക്കി ജില്ലയിലെ  ഉപ്പുതറയിൽ  പ്രാ​യ​മാ​കാ​തെ കു​ല​ച്ച ക​ദ​ളിവാ​ഴയാണ് ഇപ്പോൾ​ കൗ​തു​ക​വും നാട്ടിലെ താരവുമായി മാറിയിരിക്കുന്നത്.

നാ​ല​ടി​പ്പൊ​ക്കം മാ​ത്ര​മാ​ണ് കുലച്ച ഈ വാ​ഴ​യ്ക്കു​ള്ള​ത്. കു​ല​യു​ടെ ചു​വ​ന്ന നി​റ​വും സാ​ധാ​ര​ണ​യി​ൽനി​ന്നു വ്യ​ത്യ​സ്തമാ​യി കു​ല മു​ക​ളി​ലേ​ക്ക് നി​ൽ​ക്കു​ന്ന​തു​മാ​ണ് മ​റ്റൊ​രു കൗ​തു​കം.

ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, മേ​രി​കു​ളം പാ​ല​ത്ത​റ പി.​ഡി. അ​നൂ​പ്മോ​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് കൗ​തു​ക വാ​ഴ.

നാ​ലു മാ​സം മു​ന്പാണ് ചി​ന്ന​ക്ക​നാ​ലി​ൽ നി​ന്നു സു​ഹൃ​ത്തു​ക്ക​ൾവ​ഴി വാ​ഴ​വി​ത്തു വാ​ങ്ങി​യ​ത്. നാലാം മാസത്തിൽ കുലച്ച ചുവൻ   കൗതുക കുലകാണാൻ നാട്ടുകാരുടെ തിരക്ക്.

Related posts

Leave a Comment