കൊയിലാണ്ടി: സർഗാത്മക പ്രവർത്തനത്തിന്റെ ഏറ്റവും ഉയർന്ന തലമാണ് വായനയെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും സാഹിത്യകാരിയുമായ ഡോ. ഖദീജാ മുംതാസ്. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
വിദ്യാർഥിനികൾക്കായുള്ള വായനാ കാർഡ് പ്രകാശനം ചെയ്യുകയും “കുഞ്ഞുണ്ണി ചിത്രശലഭം’ സംസ്ഥാന പുരസ്കാര ജേതാവ് ശ്രീനന്ദയെ പുരസ്കാരം നൽകി അനുമോദിക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു.
പ്രഭാഷണങ്ങൾ, കാവ്യാലാപനം, പുസ്തകാസ്വാദന ചർച്ചകൾ, പുസ്തകപയറ്റ് തുടങ്ങിയ വൈവിധ്യപൂർണ്ണമായ ഒത്തിരി പ്രവർത്തനങ്ങളാണ് വരുംനാളുകളിൽ സ്കൂളിൽ ഒരുക്കപ്പെടുന്നത്.
നഗരസഭാംഗം പി.എം. ബിജു അദ്ധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ മൂസ്സ മേക്കുന്നത്ത്, എ. സജീവ് കുമാർ, അൻസാർ കൊല്ലം, എം.കെ ഗീത, രാഗേഷ് കുമാർ, ആർ.എം. രാജൻ എന്നിവർ സംസാരിച്ചു.