പാതിരാത്രിയില്‍ ഓടുന്ന കാറിനു മുമ്പിലേക്ക് മേല്‍വസ്ത്രം മാത്രം ധരിച്ച ഒരു സ്ത്രീയും കുഞ്ഞും ഓടിയടുക്കുന്ന ദൃശ്യം ആ മൂന്നു യുവാക്കള്‍ അന്നേവരെ സിനിമയില്‍ മാത്രമേ കണ്ടിരുന്നുള്ളൂ.
എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥ. തന്നെ ആരൊക്കെയോ ചേര്‍ന്ന് പീഡിപ്പിക്കുന്നു എന്ന് അലമുറയിടുന്ന സ്ത്രീ. ആദ്യ നിമിഷത്തില്‍ ശരിക്കും പകച്ചുപോയ യുവാക്കള്‍ എന്നാല്‍ ധൈര്യം വീണ്ടെടുത്ത് ആ സ്ത്രീയോട് സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിഞ്ഞു.
അവരെ വഴിയില്‍ ഉപേക്ഷിച്ചുപോകാതെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. പിറ്റേന്നു പുറത്തു വന്നതാകട്ടെ കേരളത്തെ നടുക്കിയ കൂട്ടബലാത്സംഗത്തിന്റെ ഞെട്ടിക്കുന്ന തിരക്കഥയും.
നൗഫല്‍, ജവാദ്, ഫറൂഖ് എന്നീ യുവാക്കളാണ് കഠിനംകുളം പീഡനത്തിലെ ഇരയെ രക്ഷപെടുത്തിയത്. സുരക്ഷിതമായി യുവതിയെ വീട്ടിലെത്തിച്ചു പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു ഇവര്‍.
സുഹൃത്തിനെ കണ്ടു മടങ്ങുംവഴിയാണ് യുവതിയും നാലുവയസുകാരനായ മകനും നൗഫലിന്റെ കാറിനു മുമ്പിലേക്ക് ഓടിയെത്തിയത്.
തന്നെ ആരൊക്കെയോ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് പകുതി ബോധത്തില്‍ വിളിച്ചു പറഞ്ഞ യുവതിയുടെ പെരുമാറ്റത്തില്‍ ആദ്യം പകച്ചുപോയെങ്കിലും സുഹൃത്തായ ഷാജുവിനൊപ്പം യുവതിയേയും കുഞ്ഞിനെയും പോത്തന്‍കോടെ വീട്ടിലെത്തിച്ചു.
പോകുന്ന വഴിക്ക് പോലീസിനെയും വിവരം അറിയിച്ചു. പൊലിസിന്റെ നിര്‍ദ്ദേശാനുസരണം അവര്‍ വരുന്നതുവരെ അവിടെ തന്നെ കാവല്‍ നിന്നു. ഈ സമയം സുഹൃത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ചു വരുത്തുകയും ചെയ്തു.
എന്നാല്‍ പൊലിസ് എത്തുന്നതിനു മുമ്പ് അവിടെയെത്തിയ ഭര്‍ത്താവ് യുവതിയേയും കുഞ്ഞിനെയും കൊണ്ടുപോകാനുള്ള ശ്രമം നടത്തിയെങ്കിലും യുവാക്കള്‍ അയാളെ തടഞ്ഞുവച്ചു.
ഭാര്യ കള്ളം പറയുകയാണെന്നും മദ്യപിക്കുക മാത്രമാണ് ചെയ്തതെന്നും ആരും പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇവരോട് ഭര്‍ത്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇടപെടാന്‍ നിങ്ങളാരാണെന്നും ചോദിച്ചു യുവാക്കളോട് കയര്‍ക്കാനും ഭര്‍ത്താവ് ശ്രമിച്ചു.
അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോകുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു യുവാക്കള്‍.
അതേസമയം കഠിനംകുളം കൂട്ട ബലാല്‍സംഗം ആസൂത്രിതമെന്നതിന് തെളിവായി പ്രതികളുടെ കുറ്റസമ്മതമൊഴിയില്‍ നിന്നും വ്യക്തമാകുന്നത്.
പ്രതികളില്‍ ഒരാള്‍ മാത്രമാണ് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു. യുവതിയെ പീഡിപ്പിച്ച പ്രതികളെ ഈ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്ന് മൊഴി ലഭിച്ചു. അതേ സമയം ഒളിവിലായിരുന്നയാളും പിടിയിലായതോടെ എല്ലാ പ്രതികളും അറസ്റ്റിലായി.
പണം നല്കി ഭര്‍ത്താവിന്റെ ഒത്താശയോടെയുള്ള പീഡനം എന്ന നിഗമനത്തിന് കൂടുതല്‍ ബലം നല്‍കുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികള്‍ എല്ലാവരും ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും അത് തെറ്റാണ്.
യുവതിയെ ആദ്യം എത്തിച്ച വീടിന്റെ ഉടമസ്ഥന് മാത്രമാണ് സുഹൃത്ത്. യുവതിയെ പീഡിപ്പിച്ച നാലു പേരടക്കം മറ്റ് പ്രതികളെയെല്ലാം ഇയാള്‍ ഫോണ്‍ വിളിച്ചു വരുത്തിയതാണ്.
കൂട്ടബലാല്‍സംഗത്തിന് രണ്ട് ദിവസം മുന്‍പ് ഈ സുഹൃത്ത് ഭര്‍ത്താവിന് പണം നല്‍കുന്നത് കണ്ടുവെന്ന യുവതിയുടെ മൊഴി കൂടിയാകുമ്പോള്‍ ആസൂത്രണം വ്യക്തമാകുന്നു.