
രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്നെന്ന റിപ്പോർട്ടുകൾ ശക്തിപ്രാപിക്കുന്നതിനിടെയാണ് കട്ജു വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയപ്രവേശം തന്റെ അഭിലാഷമല്ലെന്നും ദൈവനിശ്ചയം അതാണെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നുമായിരുന്ന റിപ്പോർട്ടുകളോട് രജനി പ്രതികരിച്ചത്.
സിനിമാ താരങ്ങളെ വിഗ്രഹവൽക്കരിക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്ന വിഢിത്തം മനസിലാവുന്നില്ലെന്നും രജനീകാന്തിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യക്കാർക്ക് കിറുക്ക് പിടിച്ചിരിക്കുകയാണെന്നും കട്ജു കുറ്റപ്പെടുത്തി.