കൊയിലാണ്ടി: കാപ്പാട് ബീച്ചില്‍ കടുക്ക പറിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം. കാപ്പാട് പ്രദേശവാസികളും എലത്തൂര്‍ ഭാഗത്തുള്ളവരും തമ്മിലാണ് തര്‍ക്കം. എലത്തൂരില്‍ നിന്നുള്ളവര്‍ കടുക്ക പറിക്കുന്നത് കാപ്പാട് പ്രദേശവാസികള്‍ തടഞ്ഞതാണ് പ്രശ്‌നത്തിന് കാരണം. ഇത് സംബന്ധിച്ച് പോലീസും ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടത്തിയിരിന്നു.
സാധാരണയായി എലത്തൂര്‍ ഭാഗത്തുള്ളവര്‍ കാപ്പാട് ഭാഗത്തും. കാപ്പാടുള്ളവര്‍ എലത്തൂര്‍ ഭാഗത്തും കടുക്ക പറിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കപ്പാട് ഭാഗത്തുള്ളവര്‍ എലത്തൂരില്‍ കടുക്ക പറിക്കാന്‍ പോയപ്പോള്‍ അവിടെ നിന്നും തങ്ങളെ ഓടിച്ചു വിട്ടതായി കാപ്പാട് പ്രദേശവാസികള്‍ പറയുന്നു. ഇതെ തുടര്‍ന്നാണ് ഇന്ന് രാവിലെ എലത്തൂരില്‍ നിന്നുള്ളവര്‍ കടുക്ക പറിക്കുന്നതിനായി കാപ്പാടെത്തിയപ്പോള്‍ തടഞ്ഞത്.
സംഘര്‍ഷത്തെ തുടര്‍ന്ന് കൊയിലാണ്ടി എസ്‌ഐ, അത്തോളി എസ്‌ഐ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇരു വിഭാഗത്തെയും ഉള്‍പ്പെടുത്തി കടലില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്.