കടുത്തുരുത്തി: കടുത്തുരുത്തി പാഞ്ചായത്തിലെ 12-ാം വാര്‍ഡ് കോവിഡ് 19 ന്റെ പിടിയില്‍. മധുരവേലി ലക്ഷംവീട്, മധുരവേലി ഹരിജന്‍ കോളനികളിലെ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ഈ രണ്ട് കോളനികളും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ലക്ഷംവീട് കോളനിയിലെ യുവദമ്പതികളില്‍ നിന്നാണ് ഇവിടെ രോഗം പടര്തെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
കോളിനി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചയച്ചത് പാലക്കാടാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ദമ്പതികള്‍ മധുരവേലിയിലെത്തിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തിടെ ദമ്പതികള്‍ കല്ലറയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നു.
പനിയും തൊണ്ടവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികള്‍ മധുരവേലി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയെത്തിയിരുന്നു.
ഇവരെ പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്താന്‍ പറഞ്ഞ് അയയക്കുകയായിരുന്നു.
ഇരുവരുടെയും റിസള്റ്റ് പോസിറ്റാവായതോടെ സമ്പര്‍ക്ക പട്ടിക തയാറാക്കിയപ്പോള്‍ വിപുലമായ എണ്ണം ഉണ്ടായതോടെ ഇരുവരുമായി ബന്ധപെട്ട രണ്ട്
കോളനികളിലെയും 150 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തുകയായിരുന്നുു. പരിശോധനയിലാണ് ഒമ്പത് പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പെടെ 16 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
ഇവരെ കൂടാതെ രോഗലക്ഷണം പ്രകടിപ്പിച്ച നമ്പ്യാകുളം സ്വദേശിയെ കുറുപ്പന്തറ കുടുബാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇവിടെ നടത്തിയ പരിശോധനയില്‍ പങ്കെടുക്കാന്‍ അയച്ചിരുന്നു. ഇദേഹത്തിനും പോസിറ്റിവായി.
അതോടെ 150 പേര്‍ക്കായി ഇന്നലെ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. രോഗം ബാധിച്ചവരില്‍ ഒരാള്‍ 16-ാം വാര്‍ഡായ വാലാച്ചിറയിലാണ് താമസിക്കുന്നത്.
ഇതേസമയം അടുത്തനാളില്‍ കുമളിയിലേക്കു യാത്ര നടത്തിയ 12-ാം വാര്‍ഡ് മെമ്പര്‍ സജിത അനീഷും സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. കോളനികളെ കണ്ടെയിന്മെന്റ് സോണാക്കിയതോടെ ഇങ്ങോട്ടേക്കുള്ള പ്രവേശനം പോലീസ് അടച്ചു.